Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Sunday, April 28, 2013

ഓര്‍മ്മ

മറഞ്ഞുപോയ ഓര്‍മ്മകളില്‍

മങ്ങിയ ഛായത്തിളക്കം പോലെ

മെല്ലെ മെല്ലെ തെളിയുന്നതു

നിന്നോര്‍മ്മകള്‍ മാത്രം..

പോയദിനങ്ങളിനി വരില്ലെങ്കിലും

ഹൃദയം വെറുതെ കൊതിച്ചുപോയി

എഴുതിയ ചിത്രങ്ങളില്‍ നിന്റെ

മുഖം തെളിഞ്ഞെങ്കിലെന്നു.

ശിഥിലമോഹങ്ങള്‍ കൊണ്ടൊരു

അണകെട്ടിയെങ്കിലും നിന്റെ

ഓര്‍മ്മതന്‍ ചുഴലിയില്‍ പെട്ടു

അണപൊട്ടിയൊഴുകുന്നു മോഹനദി.

ഋതുഭേദങ്ങള്‍ കാലത്തെ പുണരവേ

കൗമാരം കണ്ണില്‍ നാണം നിറച്ചതും

അന്നെന്നെയൊറ്റയ്ക്ക് കണ്ടു മിഴിച്ചതും

അകലങ്ങള്‍ താണ്ടിയെന്നെയൊളി-

ക്കണ്ണാലെ നോക്കിച്ചിരിച്ചതും

ഇത്തിരി ലജ്ജയാലോര്‍ക്കട്ടെ ഞാന്‍

ഒറ്റയ്ക്കിരുന്നൊന്നു തേങ്ങട്ടെ!

Thursday, March 24, 2011

പലിശ

ഇടനെഞ്ചിലാ കയറങ്ങിനെ കിടന്നാടുന്നു
കയറിന്‍ മറുതലപ്പിലവനും
കണ്ടവര്‍ കണ്ടവര്‍ നാസികം പിടിച്ചങ്ങനെ
ഓക്കാനിച്ചു ഓഛ്ച്ചാനിച്ചു നില്‍ക്കുന്നു

ചിലര്‍ അരിശം കൊള്ളുന്നു
മറ്റുചിലര്‍ പുലമ്പുന്നു
നാറ്റം, സഹിക്കാന്‍ വയ്യാത്ത നാറ്റം
ഇടനെഞ്ചിലാ കയറങ്ങിനെ കിടന്നാടുന്നു
കയറിന്‍ മറുതലപ്പിലവനും.

ഒരുമാത്ര ഞാനുമൊന്നു നോക്കി
കണ്ടതവന്‍ പൂ മുഖം മാത്രം
'കട്ടിമീശ'യും ചുവന്നധരങ്ങളും
കണ്ടില്ല ഞാനവിടെ
കണ്ടതൊന്നു മാത്രം ഇരുതല
കറുപ്പനും തടിച്ചുരുണ്ടതുമായ
ശവം തീനിപ്പുശുക്കളാണത്

ഇടനെഞ്ചിലാ കയറങ്ങിനെ കിടന്നാടുന്നു
കയറിന്‍ മറുതലപ്പിലവനും
എന്തിനവനിങ്ങനെ ചെയ്തെന്നാരാഞ്ഞപ്പോള്‍
ഉടന്‍ കിട്ടിയെനിക്കൊട്ടനേകം മറുപടി
കൊള്ളപ്പലിശയാണവനെയിങ്ങനെ
കയറിന്‍ തലപ്പിലാട്ടിയത്,

Wednesday, March 9, 2011

ഗുരു


ഇരുളിന്‍ മഹാ സാഗരത്തില്‍ നിന്നു
ഒരു കൊച്ചു പിടിവള്ളിയില്‍ കരം ചേര്‍ത്തു
വന്നതാണു ഗുരോ നിന്‍ പാദങ്ങളില്‍.
മാതാ പിതാ ഗുരൂ ദൈവമെന്ന
വേദവാക്ക്യം ഹൃദയത്തിനുള്ളില്‍
ജീവന്റെ തുടിപ്പായ്മിടിക്കുന്നു ഗുരോ.
അക്ഷരദേവി തന്‍ കവ്യ വരംകൊണ്ടു
അനുഗ്രഹീതമാം ഹസ്തംകൊണ്ടെന്‍
ശിരസ്സിലൊന്നനുഗഹിച്ചാലും ഗുരോ..?
ജീവിത സരണിയില്‍"ചിദംബരസ്മരണ"
വെട്ടിത്തുറന്നൊരു പാതയാണിന്നെനിക്ക്.
ഇരുളിന്‍ മഹാ സാഗരത്തില്‍ നിന്നു
ഒരു കൊച്ചു പിടിവള്ളിയില്‍ കരം ചേര്‍ത്തു
വന്നതാണു ഗുരോ നിന്‍ പാദങ്ങളില്‍.
ആ പാദങ്ങളിലൊന്നു തൊട്ടുനമിക്കനൊരു
അക്ഷര ദരിദ്രന്‍ വന്നിരിക്കുന്നു ഗുരോ..
ഹാരാര്‍പ്പണങ്ങളൊന്നുമില്ലാതെ
പൊന്നാടയില്ലാ പൊന്‍വളയുമില്ലാ
ഗുരുദക്ഷിണ കേട്ടാലീപ്രാണനല്ലാതെ
മറ്റൊന്നുമില്ല നിനക്കേകീടാന്‍.