Wednesday, March 9, 2011

ഗുരു


ഇരുളിന്‍ മഹാ സാഗരത്തില്‍ നിന്നു
ഒരു കൊച്ചു പിടിവള്ളിയില്‍ കരം ചേര്‍ത്തു
വന്നതാണു ഗുരോ നിന്‍ പാദങ്ങളില്‍.
മാതാ പിതാ ഗുരൂ ദൈവമെന്ന
വേദവാക്ക്യം ഹൃദയത്തിനുള്ളില്‍
ജീവന്റെ തുടിപ്പായ്മിടിക്കുന്നു ഗുരോ.
അക്ഷരദേവി തന്‍ കവ്യ വരംകൊണ്ടു
അനുഗ്രഹീതമാം ഹസ്തംകൊണ്ടെന്‍
ശിരസ്സിലൊന്നനുഗഹിച്ചാലും ഗുരോ..?
ജീവിത സരണിയില്‍"ചിദംബരസ്മരണ"
വെട്ടിത്തുറന്നൊരു പാതയാണിന്നെനിക്ക്.
ഇരുളിന്‍ മഹാ സാഗരത്തില്‍ നിന്നു
ഒരു കൊച്ചു പിടിവള്ളിയില്‍ കരം ചേര്‍ത്തു
വന്നതാണു ഗുരോ നിന്‍ പാദങ്ങളില്‍.
ആ പാദങ്ങളിലൊന്നു തൊട്ടുനമിക്കനൊരു
അക്ഷര ദരിദ്രന്‍ വന്നിരിക്കുന്നു ഗുരോ..
ഹാരാര്‍പ്പണങ്ങളൊന്നുമില്ലാതെ
പൊന്നാടയില്ലാ പൊന്‍വളയുമില്ലാ
ഗുരുദക്ഷിണ കേട്ടാലീപ്രാണനല്ലാതെ
മറ്റൊന്നുമില്ല നിനക്കേകീടാന്‍.

10 comments:

  1. 'ഗുരുദെക്ഷിണ കേട്ടാലീപ്രാണനല്ലാതെ
    മറ്റൊന്നുമില്ല നിനക്കേകീടാന്‍.'
    വളരെ നന്നായിട്ടുണ്ട്, ആശംസകള്‍.

    ReplyDelete
  2. ഹാരാര്‍പ്പണങ്ങളൊന്നുമില്ലാതെ
    പൊന്നാടയില്ലാ പൊന്‍വളയുമില്ലാ
    ഗുരുദെക്ഷിണ കേട്ടാലീപ്രാണനല്ലാതെ
    മറ്റൊന്നുമില്ല നിനക്കേകീടാന്‍.

    നന്നായിട്ടുണ്ട് :)

    ReplyDelete
  3. ഗുരുവിനു പ്രാണന്‍ കൊടുക്കാനും തയാറായി ഒരാള്‍ !
    ഇതൊക്കെ ഇന്നാരെങ്കിലും ചെയ്യുന്നുണ്ടോ !
    നന്നായി എഴുതി .
    അഭിനന്ദനങ്ങള്‍ ..................

    ReplyDelete
  4. എന്റെ കൂട്ടുകാരെ നിങ്ങളുടെ സ്നേഹോഷ്മളമായ അഭിപ്രായങ്ങള്‍ക്കു ഒരായിരം നന്ദി

    ReplyDelete
  5. ഗുരുദക്ഷിണകേട്ടാലീ പ്രാണനല്ലാതെ
    മറ്റൊന്നുമില്ല നിനക്കേകിടാന്‍
    മുസ്തഫ പുളിക്കലിന്റെ കവിത
    നമ്മുടെയും(ബൂലോക എഴുത്തുകാരുടെ)
    വരികളാണു്. നല്ല കവിത.

    ReplyDelete
  6. മാമലനാടിന്റെ അതിരുകൾക്കുള്ളിലേക്ക് ഞാനും

    ReplyDelete
  7. 'ഇരുളിന്‍ മഹാ സാഗരത്തില്‍ നിന്നു
    ഒരു കൊച്ചു പിടിവള്ളിയില്‍ കരം ചേര്‍ത്തു
    വന്നതാണു ഗുരോ നിന്‍ പാദങ്ങളില്‍.'

    നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.....

    ReplyDelete
  8. അനുഗ്രഹീതമാം ഹസ്തംകൊണ്ടെന്‍
    ശിരസ്സിലൊന്നനുഗഹിച്ചാലും ഗുരോ..?
    ഗുരുവിന്റെ അനുഗ്രഹം ആഗ്രഹിക്കാത്ത ആരുണ്ട്‌ .....

    ReplyDelete
  9. ഗുരുവിതു കേള്‍ക്കാതിരിക്കുന്നതെങ്ങിനെ...........എല്ലാ ആശംസകളും നേരുന്നു.

    ReplyDelete