Thursday, March 24, 2011

പലിശ

ഇടനെഞ്ചിലാ കയറങ്ങിനെ കിടന്നാടുന്നു
കയറിന്‍ മറുതലപ്പിലവനും
കണ്ടവര്‍ കണ്ടവര്‍ നാസികം പിടിച്ചങ്ങനെ
ഓക്കാനിച്ചു ഓഛ്ച്ചാനിച്ചു നില്‍ക്കുന്നു

ചിലര്‍ അരിശം കൊള്ളുന്നു
മറ്റുചിലര്‍ പുലമ്പുന്നു
നാറ്റം, സഹിക്കാന്‍ വയ്യാത്ത നാറ്റം
ഇടനെഞ്ചിലാ കയറങ്ങിനെ കിടന്നാടുന്നു
കയറിന്‍ മറുതലപ്പിലവനും.

ഒരുമാത്ര ഞാനുമൊന്നു നോക്കി
കണ്ടതവന്‍ പൂ മുഖം മാത്രം
'കട്ടിമീശ'യും ചുവന്നധരങ്ങളും
കണ്ടില്ല ഞാനവിടെ
കണ്ടതൊന്നു മാത്രം ഇരുതല
കറുപ്പനും തടിച്ചുരുണ്ടതുമായ
ശവം തീനിപ്പുശുക്കളാണത്

ഇടനെഞ്ചിലാ കയറങ്ങിനെ കിടന്നാടുന്നു
കയറിന്‍ മറുതലപ്പിലവനും
എന്തിനവനിങ്ങനെ ചെയ്തെന്നാരാഞ്ഞപ്പോള്‍
ഉടന്‍ കിട്ടിയെനിക്കൊട്ടനേകം മറുപടി
കൊള്ളപ്പലിശയാണവനെയിങ്ങനെ
കയറിന്‍ തലപ്പിലാട്ടിയത്,

26 comments:

  1. കൊള്ളാം. ഒരു കയറിന്‍ തുമ്പിലു്
    ജീവിതത്തിന്റെ പലിശയും മുതലും

    ReplyDelete
  2. ആശയം ഇഷ്ടപ്പെട്ടു ..കൊള്ളാം

    ReplyDelete
  3. ജയിംസ് ജീ,രമേശേട്ടാ,,ഒരു പാടു നന്ദി

    ReplyDelete
  4. കവിത എനിക്ക് ഒരു പിടിയും മില്ല..

    ReplyDelete
  5. നല്ല ആശയം...
    ആശംസകള്‍...

    ReplyDelete
  6. ഹൈന,ജുവൈരിയ സലാം,Lipi Ranju,ഇവിടെ വന്നതിനും അഭിപ്രായത്തിനും നന്ദി

    ReplyDelete
  7. കൊള്ളാം..കവിത...
    ആശംസകള്‍

    ReplyDelete
  8. കൊള്ളാം..ആശംസകള്‍

    ReplyDelete
  9. നന്നായിട്ടുണ്ട്.
    എല്ലാ ആശംസകളും..

    ReplyDelete
  10. കവിതയിലൂടെ ഒരു മനുഷ്യന്റെ നിസ്സഹായത കയറില്‍ തൂങ്ങിയത് കഥ പോലെ മനസ്സില്‍ വന്നു.

    ReplyDelete
  11. moideentkm: അഭിപ്രായത്തിനു ഒരുപാട് നന്ദിയുണ്ട്.


    റഈസ്: പ്രിയ കൂട്ടുകാരാ ഇവിടെ കണ്ടതില്‍ അതിയായി സന്തോഷിക്കുന്നു.


    മുല്ല: ഓരോ അഭിപ്രായവും മനസ്സാ സ്വീകരിക്കുന്നു

    പട്ടേപ്പാടം റാംജി:നന്ദി

    ReplyDelete
  12. കടം കൊള്ളുമ്പോള്‍
    കയറും പലിശ
    കയറി കയറി
    ജീവിതാശ കുറയേ കരേറാന്‍
    കയറില്‍ കയറേണ്ടി വരും

    ReplyDelete
  13. ആശയം കൊള്ളാം.
    പലിശ എന്നു കേള്‍കുംബോള്‍ ഓര്‍മ്മ വരുന്ന നബി വചനം ഇവിടെ കുറിക്കട്ടെ...
    പലിശയുമായി ചെറിയ രൂപത്തില്‍ അടുക്കുന്നത് തന്നെ ഉമ്മയെ വെഭിചരിക്കുന്നതിനു സമാനമാണു.

    ReplyDelete
  14. Thank you for your comment on my blog :-)
    You are welcome !!!

    :-)



    (I cannot read your blog :(

    ReplyDelete
  15. സുനില്‍ ‍‍‍പെരുമ്പാവൂര്‍;നന്ദി

    മദീനത്തീ:ഒരുപാട് നന്ദി


    Anya:Thank you for you visit my blog

    ReplyDelete
  16. ഇതൊക്കെ കൊണ്ടാണ് പലിശ ദീനില്‍ ഹറാം ആകിയത്

    ReplyDelete
  17. കുസുമം ചേച്ചീ....വന്നതില്‍ സന്തോഷം.

    അനീസ: ശരിയാണ്..പക്ഷെ പാവപ്പെട്ടവന്‍ ഇന്നും പലിശയില്‍ കൂടുങ്ങി പോകുന്നു.നന്ദി

    ReplyDelete
  18. വളരെ നല്ല ആശയം നൊമ്പരത്തോടെ പറഞ്ഞു...

    ReplyDelete
  19. മഞ്ഞുതുള്ളി (priyadharsini) : ഒരുപാട് നന്ദി

    ശങ്കരനാരായണന്‍ മലപ്പുറം:നന്ദി

    ReplyDelete
  20. ചിന്തിക്കാന്‍ വക നല്‍കുന്ന നല്ല പോസ്റ്റ്‌.

    ReplyDelete
  21. നന്നായിരിക്കുന്നു നാട്ടുകാരാ...തുടരുക!

    സലീം ഐക്കരപ്പടി...
    ഇതാണെന്റെ ഗേഹം..
    http://ayikkarappadi.blogspot.com

    ReplyDelete
  22. സഹോദരാ...ഞാൻ പൂച്ചാൾ പോലെ സുന്ദരമായ പുത്തൂപാടത്താണ്...

    ReplyDelete